Posts

Showing posts from July, 2020

കൊറോണ വൈറസ് ന്റെ അന്ധകാനായി പുതിയ വാക്സിൻ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു

കൊറോണ വൈറസ് ന്റെ അന്ധകാനായി  പുതിയ വാക്സിൻ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു  കൊറോണ വൈറസ് കൊണ്ട് ദുരിതത്തിലായ ലോകത്തിന് മുന്നില്‍ ഒരു രക്ഷകന്റെ പരിവേഷമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്19 വാക്‌സിനുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രക്ഷക വാക്‌സിനുകളെത്താമെങ്കിലും നിലവില്‍ ഓക്‌സഫ് വാക്‌സിനിലാണ് ലോകത്തിന്റെ പ്രതീക്ഷ.  ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും ബ്രിട്ടീഷ് സ്വീഡിഷ് മരുന്ന് കമ്പനിയായ ആസ്ട്ര സെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. AZD1222 എന്നാണ് ഈ വാക്‌സിന്റെ ഔദ്യോഗിക നാമം.  ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഈ ഗവേഷണത്തില്‍ പങ്കാളിയാണ്. പരീക്ഷണം വിജയകരമായാല്‍ 'കോവി ഷീല്‍ഡ്' എന്ന പേരിലാകും വാക്‌സിന്‍ വിപണിയിലെത്തുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവാല പറയുന്നു. ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ അ